Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Residents

മാ​റ്റി​പാ​ര്‍​പ്പി​ക്കേ​ണ്ട​ത് 78 കു​ടും​ബ​ങ്ങ​ളെ; മു​ണ്ടം​വേ​ലി ഫ്‌​ലാ​റ്റ് നി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം വെ​ല്ലു​വി​ളി

കൊ​ച്ചി: മു​ണ്ടം​വേ​ലി ലൈ​ഫ് മി​ഷ​ന്‍ ഫ്‌​ലാ​റ്റി​ലെ കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം വെ​ല്ലു​വി​ളി​യാ​കു​ന്നു. ഫ്‌​ലാ​റ്റ് നി​വാ​സി​ക​ളു​ടെ സ​മ​രം 70 ദി​വ​സം പി​ന്നി​ട്ടി​ട്ടും പു​ന​ര​ധി​വാ​സ​ത്തെ കു​റി​ച്ച് തീ​രു​മാ​ന​മാ​യി​ല്ല. 78 കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി പാ​ര്‍​പ്പി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ത​ദ്ദേ​ശ​വ​കു​പ്പ്.

നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ തു​രു​ത്തി ഫ്‌​ലാ​റ്റി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ക്കാ​നു​ള്ള ക​ല​ക്ട​റു​ടെ നി​ര്‍​ദേ​ശം കോ​ര്‍​പ​റേ​ഷ​ന്‍ ത​ള്ളി. മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും പ​ട്ട​യം ന​ല്‍​കി പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നാ​ണ് മു​ണ്ടം​വേ​ലി ഫ്‌​ലാ​റ്റ് നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

അ​തേ​സ​മ​യം, ഫ്‌​ലാ​റ്റ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​ര്‍ ഏ​ജ​ന്‍​സി​ക്ക് മൊ​ബി​ലൈ​സേ​ഷ​ന്‍ അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യ​ത് ലൈ​ഫ് മി​ഷ​ന്റെ സ്ഥി​രീ​ക​ര​ണം ഇ​ല്ലാ​തെ​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ പു​റ​ത്തു​വ​ന്നു. മു​ന്‍ ചെ​യ​ര്‍​മാ​ന്‍ വി. ​സ​ലിം ജി​സി​ഡി​എ ഓ​ഡി​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ന് പ​രി​ശോ​ധ​ന​യ്ക്ക് സ​മ​യം അ​നു​വ​ദി​ക്കാ​തെ പ​ണം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഓ​ണ്‍​ലൈ​ന്‍ പെ​യ്‌​മെ​ന്റി​ന് പ​ക​രം ചെ​ക്കാ​യാ​ണ് 2.49 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്ന ജി​സി​ഡി​എ നോ​ട്ട് ഷീ​റ്റി​ന്റെ പ​ക​ര്‍​പ്പാ​ണ് പു​റ​ത്ത് വ​ന്ന​ത്. മു​ണ്ടം​വേ​ലി ഫ്‌​ലാ​റ്റ് സ​മു​ച്ച​യ​ത്തി​ന്റെ ക​രാ​റു​കാ​രാ​യ തൃ​ശൂ​ര്‍ ഡി​സ്ട്രി​ക്ട് ലേ​ബ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് അ​ഡ്വാ​ന്‍​സ് മൊ​ബി​ലൈ​സേ​ഷ​ന്‍ ഫ​ണ്ട് ന​ല്‍​കാ​ന്‍ 2020 സെ​പ്റ്റം​ബ​ര്‍ 30നാ​ണ് ടി​ഡി​എ​ല്‍​സി​ക്ക് 20 ശ​ത​മാ​നം മൊ​ബി​ലൈ​സേ​ഷ​ന്‍ ഫ​ണ്ട് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങു​ന്ന​ത്.

സാ​ങ്കേ​തി​ക ഭ​ര​ണ അ​നു​മ​തി ലൈ​ഫ് മി​ഷ​ന്‍ പ​രി​ശോ​ധി​ച്ചു അം​ഗീ​കാ​രം ന​ല്‍​കി​യ​ശേ​ഷം ഫ​ണ്ട് ന​ല്‍​കാ​വൂ എ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ഈ ​വി​വ​രം ജി​സി​ഡി​എ നോ​ട്ട് ഷീ​റ്റി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ലൈ​ഫ് മി​ഷ​ന്റെ ഈ ​അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ 2.49 കോ​ടി രൂ​പ ന​ല്‍​കി​യ​താ​യാ​ണ് രേ​ഖ​യി​ലു​ള്ള​ത്.

എ​ന്നാ​ല്‍, പ​ണം കൈ​മാ​റി​യ​ത് ച​ട്ട​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും പാ​ലി​ച്ച് സു​താ​ര്യ​മാ​യാ​യി​രു​ന്നെ​ന്നും മൊ​ബി​ലൈ​സേ​ഷ​ന്‍ അ​ഡ്വാ​ന്‍​സ് ന​ല്‍​കു​ക എ​ന്ന​ത് ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ ഉ​ള്ള​താ​ണെ​ന്നും ജി​സി​ഡി​എ വ്യ​ക്ത​മാ​ക്കി. ഫ്‌​ലാ​റ്റ് വി​ഷ​യ​ത്തി​ല്‍ മു​മ്പ് ന​ട​ന്ന ര​ണ്ട് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ലും തു​ക കൈ​മാ​റി​യ​തി​ല്‍ ച​ട്ട​വി​രു​ദ്ധ​ത​യോ നി​യ​മ​ലം​ഘ​ന​മോ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. പു​തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്നും ജി​സി​ഡി​എ വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

District News

പ​നി​യാ​ത്ത് കോ​ള​നി നി​വാ​സി​ക​ളു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു

പൂ​ച്ചാ​ക്ക​ൽ: പ​നി​യാ​ത്ത് കോ​ള​നി​യി​ല്‍ വ​ർ​ഷ​ങ്ങ​ളാ​യി വെ​ള്ള​ക്കെ​ട്ട് മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ത്തി​നു പരി​ഹാ​ര​മാ​വു​ന്നു. വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ അ​ടി​യ​ന്തര​മാ​യി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ര​ജി​ത പ​റ​ഞ്ഞു.

പ​നി​യാ​ത്ത് കോ​ള​നി സ​ന്ദ​ർ‍​ശി​ച്ച​ശേ​ഷ​മാ​ണ് ന​ട​പ​ടി. ബ്ലോ​ക്ക് ഡി​വി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഉ​ഷ മു​കു​ന്ദ​ൻ, വി​മ​ൽ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

വെ​ള്ള​ക്കെ​ട്ടു​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ​നി​യാ​ത്ത് കോ​ള​നി നി​വാ​സി​ക​ളു​ടെ വാ​ർ​ത്ത ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തൈ​ക്കാ​ട്ടു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 10-ാം വാ​ര്‍​ഡി​ലെ പ​നി​യാ​ത്ത് കോ​ള​നി​ താ​ഴ്ന്ന പ്ര​ദേ​ശമായ​തി​നാ​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ല​വ​ര്‍​ഷ​ങ്ങ​ളി​ലും വേ​ന​ല്‍​മ​ഴ​യി​ലും ഗു​രു​ത​ര​മാ​യ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വി​ക്കു​ന്ന​പ്ര​ദേ​ശ​മാ​ണ്.

Kerala

എം​വി ക​വ​ര​ത്തി സ​ര്‍​വീ​സ് നി​ല​ച്ചി​ട്ട് നാ​ലു മാ​സം; ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ യാ​ത്ര​ദു​രി​തം ഇ​ര​ട്ടി

കൊ​ച്ചി: വാ​ര്‍​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഡ്രൈ​ഡോ​ക്ക് ചെ​യ്ത ല​ക്ഷ​ദ്വീ​പി​ലേ​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ ക​പ്പ​ലാ​യ എം​വി ക​വ​ര​ത്തി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ന്‍ വൈ​കു​ന്ന​തോ​ടെ ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ യാ​ത്ര​ദു​രി​തം ഇ​ര​ട്ടി​യാ​യി. ദ്വീ​പി​ലേ​ക്കു പോ​കാ​നു​ള്ള യാ​ത്രാ ടി​ക്ക​റ്റ് ല​ഭി​ക്കാ​തെ നൂ​റു ക​ണ​ക്കി​നു പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് കൊ​ച്ചി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

അ​വ​സ​രം മു​ത​ലെ​ടു​ത്ത് വി​മാ​ന​ക​മ്പ​നി​ക​ള്‍ നി​ര​ക്ക് കു​ത്ത​നെ വ​ര്‍​ധി​പ്പി​ച്ച​തും ദ്വീ​പ് നി​വാ​സി​ക​ള്‍​ക്കു തി​രി​ച്ച​ടി​യാ​യി. ജോ​ലി​ക്കും പ​ഠ​ന​ത്തി​നും ചി​കി​ത്സ​യ്ക്കു​മാ​യി ദ്വീ​പ് നി​വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​ണു കൊ​ച്ചി. അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ വി​നോ​ദ സ​ഞ്ചാ​ര സം​ഘ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​ട്ടി​രി​ക്കു​ന്ന​തും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്ര​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

ജ​നു​വ​രി അ​വ​സാ​ന ആ​ഴ്ച​യി​ലാ​ണ് വാ​ര്‍​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി എം​വി ക​വ​ര​ത്തി കൊ​ച്ചി ഷി​പ്പ്‌​യാ​ര്‍​ഡി​ല്‍ ഡ്രൈ​ഡോ​ക്കി​നു ക​യ​റ്റി​യ​ത്. സാ​ധാ​ര​ണ​യാ​യി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ക​പ്പ​ല്‍ തി​രി​കെ എ​ത്തേ​ണ്ട​താ​ണ്. ഇ​പ്പോ​ള്‍ നാ​ലു മാ​സ​മാ​യി​ട്ടും പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. ക​പ്പ​ലി​ന്‍റെ സാ​ധാ​ര​ണ​യു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച ശേ​ഷം ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ല്‍ എ​ന്‍​ജി​ന്‍ ഭാ​ഗ​ത്ത് ചി​ല ത​ക​രാ​റു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​ണു കാ​ര​ണം. ഇ​തി​ന്‍റെ കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​കൂ​ടി വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സി​എ​സ്എ​ല്‍ പ​റ​യു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ദ്വീ​പു​ക​ള്‍​ക്ക് ഇ​ട​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന 150 യാ​ത്ര​ക്കാ​രെ വ​ഹി​ക്കാ​ന്‍ ശേ​ഷി​യു​ള്ള ഫെ​റി വെ​സ​ലു​ക​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഇ​ട​പെ​ട്ട് കൊ​ച്ചി​യി​ലേ​ക്കു സ​ര്‍​വീ​സി​നി​ട്ടി​രു​ന്നു. ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ വി​ജ​യ​ക​ര​മാ​യി യാ​ത്ര പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യെ​ങ്കി​ല്‍ പി​ന്നീ​ട് ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​യ​തോ​ടെ ഫെ​റി​യാ​ത്ര അ​സാ​ധ്യ​മാ​യി. തു​ട​ര്‍​ന്ന് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചു. ദ്വീ​പ്‌ നി​വാ​സി​ക​ളു​ടെ യാ​ത്ര​പ്ര​ശ്‌​ന​ത്തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം കാ​ണ​മെ​ന്ന് ല​ക്ഷ​ദ്വീ​പ് എം​പി ഹ​മ​ദു​ള്ള സ​യീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പാ​ച​ക​വാ​ത​ക പൈ​പ്പ്‌​ലൈ​നി​ൽ ചോ​ർ​ച്ച; വീ​ട്ടു​കാ​രെ ഒ​ഴി​പ്പി​ച്ചു, റോ​ഡ് അ​ട​ച്ചു

പു​തു​ക്കാ​ട്: കൊ​ച്ചി-​സേ​ലം പാ​ച​ക​വാ​ത​ക പൈ​പ്പ്‌​ലൈ​നി​ൽ ചോ​ർ​ച്ച. പു​തു​ക്കാ​ട് പാ​ലി​യേ​ക്ക​ര​യി​ൽ ബി‌​പി‌​സി‌​എ​ൽ പെ​ട്രോ​ൾ പൈ​പ്പ്‌​ലൈ​നി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ പൈ​പ്പ്‌​ലൈ​ൻ മാ​റി എ​ട്ടു​മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള കെ‌​എ​സ്‌​പി‌​പി‌​എ​ൽ ക​മ്പ​നി​യു​ടെ ഗ്യാ​സ് പൈ​പ്പ്‌​ലൈ​നി​ൽ ഡ്രി​ല്ല് ഉ​പ​യോ​ഗി​ച്ച​താ​ണ് ചോ​ർ​ച്ച​യ്ക്കു കാ​ര​ണം.

വ​ലി​യ​തോ​തി​ല്‍ എ​ല്‍​പി​ജി ചോ​ര്‍​ച്ച ഉ​ണ്ടാ​യ​തോ​ടെ പൈ​പ്പ് ലൈ​നി​ന്‍റെ ര​ണ്ടു​വ​ശ​ത്തു​ള്ള വാ​ല്‍​വ് അ​ട​ച്ചു. പു​തു​ക്കാ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന ചോ​ര്‍​ച്ച​യി​ലേ​ക്കു വെ​ള്ളം പ​മ്പ് ചെ​യ്തു സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ച്ചു.

ചോ​ര്‍​ച്ച​യു​ണ്ടാ​യ പ്ര​ദേ​ശ​ത്തു ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും വി​ല്ലേ​ജ് ഓ​ഫീ​സ് അ​ധി​കൃ​ത​രു​മെ​ത്തി മു​ന്‍​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും തീ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.

പൈ​പ്പ് ലൈ​നി​ന്‍റെ ചു​മ​ത​ല​യു​ള്ള കെ​എ​സ്പി​പി​എ​ല്‍, പെ​ട്രോ​ളി​യം ക​മ്പ​നി​ക​ളാ​യ ബി​പി​സി​എ​ല്‍, ഐ​ഒ​സി​എ​ല്‍ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഗ്യാ​സ് ചോ​ർ​ച്ച തു​ട​രു​ന്ന​തി​നി​ടെ മ​ണ​ലി-​മ​ട​വാ​ക്ക​ര റോ​ഡ് അ​ട​ച്ച് ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രു​ന്നു.

ആശങ്കയായി തീപിടിത്തം

പാ​ച​ക​വാ​ത​ക പൈ​പ്പ് ലൈ​ന്‍ ചോ​ര്‍​ച്ച തു​ട​രു​ന്ന​തി​നി​ടെ പാ​ലി​യേ​ക്ക​ര പ​ഴ​യ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ പാ​ട​ത്ത് തീ​പ​ട​ര്‍​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് പാ​ത​യോ​ര​ത്തെ വ​ര്‍​ക്‌​ഷോ​പ്പു​ക​ള്‍​ക്കു സ​മീ​പം മാ​ലി​ന്യ​ത്തി​ല്‍ തീ ​പ​ട​ര്‍​ന്ന​ത്.

കാ​റ്റി​ന്‍റെ ശ​ക്തി​യി​ല്‍ തീ ​പാ​ട​ത്തേ​ക്കു വ്യാ​പി​ച്ചെ​ങ്കി​ലും പു​തു​ക്കാ​ടു​നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് ആ​രോ തീ​യി​ട്ട​താ​ണെ​ന്നു പ​റ​യു​ന്നു. തീ​പി​ടി​ത്ത​മു​ണ്ടാ​യ പാ​ട​ത്തി​ന് അ​ര​ക്കി​ലോ​മീ​റ്റ​ര്‍ മാ​റി​യാ​ണ് ഗ്യാ​സ് പൈ​പ്പ് ലൈ​ന്‍ ചോ​ര്‍​ച്ച.

District News

ഉം​റ​യ്ക്ക് പോ​യ മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ ര​ണ്ടുപേ​ർ അ​ന്ത​രി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: ഉം​റ​യ്ക്ക് പോ​യ മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ ര​ണ്ടു പേ​ർ അ​ന്ത​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കു​ന്ന​ത്ത് സൈ​ദ് മു​ഹ​മ്മ​ദ് ഫാ​റൂ​ഖ്(57) ആ​ണ് മ​ക്ക​യി​ൽ അ​ന്ത​രി​ച്ച​ത്.

ഉം​റ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ത്വ​വാ​ഫി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം. ഡി​സം​ബ​ർ 24 ന് ​ഭാ​ര്യ​യോ​ടൊ​പ്പം ദു​ബാ​യി​ലു​ള്ള ര​ണ്ട് മ​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് പോ​യി അ​വി​ടെ നി​ന്ന് മ​ക്ക​യി​ൽ പോ​യ​താ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പ​രേ​ത​നാ​യ സൈ​ദ് മൊ​യ്തീ​ൻ എ​ന്ന സു​ന്നു​പ്പ​യു​ടെ മ​ക​നാ​ണ്. മു​ന്പ് പാ​ണ്ടി​ക്കാ​ട്ട് നാ​ഷ​ണ​ൽ ഹാ​ർ​ഡ് വെ​യ​ർ എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു.

ഭാ​ര്യ : വ​ലി​യ​തൊ​ടി ബു​ഷ്റ (കു​ന്ന​ക്കാ​വ്). മ​ക്ക​ൾ : സൈ​ദ് മു​ഹ​മ്മ​ദ് അ​മീ​ൻ, സൈ​ദ് മു​ഹ​മ്മ​ദ് അ​ഫ്നാ​ൻ (ഇ​രു​വ​രും ദു​ബാ​യ്), ഫാ​ത്തി​മ അ​ഫ്റി​ൻ (ബി​ടെ​ക് വി​ദ്യാ​ർ​ഥി​നി, കാ​സർ​ഗോ​ഡ്). മ​രു​മ​ക​ൾ : മാ​ടാ​ല ബാ​സി​ല (അ​ഗ​ളി). നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കുശേ​ഷം മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ക​ബ​റ​ട​ക്കും.

താ​ഴെ​ക്കോ​ട് മേ​ലെ​ക​ള​ത്ത് നി​ന്ന് ഉം​റ​ക്ക് പോ​യ പൊ​ന്നേ​ത്ത് കോ​യ എ​ന്ന പാ​പ്പി​യു​ടെ ഭാ​ര്യ ന​ഫീ​സ(58) ജി​ദ്ദ എ​യ​ർ​പ്പോ​ർ​ട്ടി​ൽവ​ച്ചാ​ണ് മ​രി​ച്ച​ത്. ഡി​സം​ബ​ർ 26 ന് ​സ്വ​കാ​ര്യ​ഗ്രൂ​പ്പി​ൽ ഉം​റ​ക്ക് പോ​യ​താ​യി​രു​ന്നു. തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ് ഇ​ന്ന​ലെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ജി​ദ്ദ എ​യ​ർ​പ്പോ​ർ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ നാ​ട്ടി​ലെ​ത്തേ​ണ്ട​താ​യി​രു​ന്നു. ഗ്രൂ​പ്പി​ലെ മ​റ്റു​ള്ള​വ​ർ ഇ​ന്ന​ലെ നാ​ട്ടി​ലെ​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ ക​ക്കൂ​ത്ത് പ​രേ​ത​നാ​യ ചെ​മ്മം​കു​ഴി​യി​ൽ ഹം​സ​യു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ : ഹ​മീ​ദ, ല​ത്തീ​ഫ, ശ​രീ​ഫ, അ​ലി അ​സ്ക്ക​ർ, ഫാ​ത്തി​മ റ​സ്‌ല. ​മ​രു​മ​ക്ക​ൾ :സു​ൽ​ഫി, സാ​ജി, ഹാ​രി​സ് മു​നീ​ർ, റ​ഫ്കാ​ന, ഫാ​സി​ൽ ഫി​റോ​സ്. നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തി​യ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് താ​ഴെ​ക്കോ​ട് ജു​മാ മ​സ്ജി​ദി​ൽ കബ​റ​ട​ക്കും.

Latest News

Corehub Up